Hi…friends Today I am presenting a very popular dish in Kerala. Varutharacha Sambar is an unavoidable dish for malayalees. The taste of varutharacha sambar made by our grandmas was so delicious as they were not using packet sambar powder, and I am sure that lot of new gen people do not tasted that sambar. So today I am not using any packet powder and I am making my own sambar powder for this.
ഇന്നു ഞാൻ നമ്മൾ മലയാളികൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു റെസിപ്പിയുമായാണ് വന്നിരിക്കുന്നത് വറുത്തരച്ച നാടൻ സാംബാർ….
നമ്മുടെ വീട്ടിലെ അമ്മയും മുത്തശ്ശിമാരോക്കെ തയ്യാറാക്കിയിരുന്ന. നാടൻ രീതിയിൽ വീട്ടിൽ വറുത്തുപൊടിച്ചുണ്ടാക്കുന്ന ആ സാമ്പാറിൻറെ രുചി അതൊന്നു വേറെതന്നെയാ ഇന്നതികമാർക്കും ആ രുചിക്കൂട് അറിഞ്ഞൂടാ എല്ലാവരും കടയിൽ നിന്ന് വാങ്ങുന്ന പാക്കറ്റ് സാംബാർ പൊടിയാണ് യൂസ് ചെയ്യുന്നത് അതുകൊണ്ടു ഇന്ന് ഞാൻ ഇവിടെ ഉണ്ടാക്കിയിരിക്കുന്ന ഈ സാംബാർ ഒന്ന് ട്രൈ ചെയ്യൂ നിങ്ങൾക് ഇഷ്ടമാവും തീർച്ച …
ചേരുവകൾ :-
- തുവര പരിപ്പ് – 100 gm
- സാബാർ കഷ്ണങ്ങൾ – 250 gm
- സവാള – 1
- മഞ്ഞൾപൊടി – 1 ടീസ്പൂൺ
- ഉപ്പ് ആവശ്യത്തിന്
- കടല പരിപ്പ് – 1ടേബിൾ സ്പൂൺ
- ഉഴുന്ന് പരിപ്പ് – 1ടേബിൾ സ്പൂൺ
- ഉലുവ – 1 ടീസ്പൂൺ
- ജീരകം – 1ടീസ്പൂൺ
- മല്ലി – 1ടേബിൾ സ്പൂൺ
- വറ്റൽമുളക് – 10
- നാളികേരം ചിരവിയത് – ഒരു കപ്പ്
- ചെറിയ ഉള്ളി – 6
- കറികായം – 1ടീസ്പൂൺ
- പുളിവെള്ളം – ഒരു കപ്പ്
- വെളിച്ചെണ്ണ -2 ടേബിൾ സ്പൂൺ
- കടുക് – 1ടീസ്പൂൺ
- കറിവേപ്പില -രണ്ടു കതിർപ്
- വറ്റൽമുളക് – 4
തയ്യാറാക്കുന്ന വിധം :-
- പാൻ അടുപ്പിൽ വെച്ച് ചൂടാവുമ്പോൾ 1ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക. കടലപരിപ്പ് ഉഴുന്ന് ഉലുവ ജീരകം ഇവ മൂപ്പിക്കുക.ഇതിലേക്ക് മല്ലി വറ്റൽമുളകും ചേർത്ത് ചൂടാക്കുക നാളികേരം ച്ചിരവിയതും ചെറിയ ഉള്ളിയും ചേർത്ത് ചുവക്കെ വറുക്കുക.
- കറികായം ചേർത്തിളക്കി തീ ഓഫ് ചെയ്യുക. ചൂടാറിയ ശേഷം നൈസ് ആയി അരയ്ക്കുക.
- തുവര പരിപ്പ് കഴുകി വൃത്തിയാക്കി കുക്കറിൽ വേവിക്കുക.വെന്ത പരിപ്പിൽ വെണ്ടയ്ക്ക ഒഴികെയുള്ള സാമ്പാർ കഷ്ണങ്ങളും സവാള അരിഞ്ഞതും മഞ്ഞളും ഉപ്പും ചേർത്തിളക്കി കുക്കറിൽ ഒരു വിസിൽ വന്നതും തീ ഓഫ് ചെയ്യുക.കുക്കർ തുറന്നു വെണ്ടയ്ക്ക കഷ്ണങ്ങൾ ചേർത്ത് തിളയ്ക്കുമ്പോൾ പുളിവെള്ളം ഒഴിക്കുക.
- വെണ്ടയ്ക്ക വെന്തുതുടങ്ങുമ്പോൾ. അരപ്പ് ചേർത്ത് തിളച്ചതും തീ ഓഫ് ചെയ്യുക.ഒരു ചട്ടിയിൽ ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് കടുക് കറിവേപ്പില വറ്റൽമുളക് എന്നിവ താളിച്ചു ചേർക്കുക.
- നമ്മുടെ വറുത്തരച്ച സാംബാർ റെഡി…