BUTTER CHICKEN

Hi…friends
ഇന്ന് ഞാൻ ഉണ്ടാക്കാൻ പോകുന്നത് എല്ലാവർക്കും ഒത്തിരി ഇഷ്ട്ട്ടപെടുന്ന വളരെ പോപ്പുലറായ ഒരു ഇന്ത്യൻ ഡിഷ് ആണ് ബട്ടർ ചിക്കൻ…butter-chicken
ബട്ടർ ചിക്കൻ വളരെ പെട്ടന്നുണ്ടാക്കാൻ പറ്റുന്ന ഒരു കറിയാണ് ഇത് റൊട്ടി ചപ്പാത്തി പൊറോട്ടാ  കുബൂസ് അങ്ങിനെ എല്ലാത്തിന്റെയും കൂടെ കഴിക്കാൻ നല്ല കോമ്പിനേഷൻ ആണ്. അപ്പൊ നമുക്ക് തുടങ്ങാം…butter-chicken-mein-1

 

ചേരുവകൾ:-

  1. ചിക്കൻ –  500 gm
  2. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1ടേബിൾ സ്പൂൺ
  3. കാശ്മീരി ചില്ലി പൌഡർ –  1ടേബിൾ സ്പൂൺ
  4. മഞ്ഞൾ പൊടി –  1ടീസ്പൂൺ
  5. ഉപ്പ് ആവശ്യത്തിന്
  6. ബട്ടർ – 2 ടേബിൾ സ്പൂൺ
  7. സവാള – 1
  8. തക്കാളി – 2
  9. കശുവണ്ടി – 15
  10. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1ടേബിൾ സ്പൂൺ
  11. വിനാഗിരി – അര  ടീസ്പൂൺ
  12. പഞ്ചസാര -അര  ടീസ്പൂൺ
  13. ഗരം മസാല – അരടീസ്പൂൺ
  14. ഫ്രഷ് ക്രീം –  1 ടേബിൾ സ്പൂൺ
  15. കസൂരി മേത്തി – അൽപ്പം

തയ്യാറാകുന്ന വിധം :-

  1. ചിക്കൻ കഴുകി വൃത്തിയാക്കിയതിൽ രണ്ടു മുതൽ അഞ്ചു വരെയുള്ള ചേരുവകൾ പുരട്ടി അര മണിക്കൂർ വെക്കുക. ഒരു കാടായി അടുപ്പിൽ വെച്ച് ചൂടാവുമ്പോൾ ഒരു ടേബിൾസ്പൂൺ ബട്ടർ ചേർക്കുക. ഇതിലേക്ക് സവാള ചേർത്ത് വഴറ്റുക.butter-chicken-stp-1 butter-chicken-stp-2
  2. സവാള വഴന്നു തുടങ്ങുമ്പോൾ തക്കാളിയും കശുവണ്ടിയും ചേർത്ത് വഴറ്റുക.ആവശ്യത്തിന് ഉപ്പും അര ടീസ്പൂൺ പഞ്ചസാരയും ചേർക്കാം.butter-chicken-stp-3 butter-chicken-stp-4
  3. തക്കാളി ഉടഞ്ഞു തുടങ്ങുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ഒരു ടീസ്പൂൺ വിനാഗിരിയും ചേർക്കുക.  മുളകുപൊടിയും ഗരം മസാലയും ചേർത്തു മസാലയുടെ പച്ചമണം മാറിയാൽ തീ ഓഫ് ചെയ്യാം. butter-chicken-stp-5butter-chicken-stp-6
  4. ചൂടാറിയ ശേഷം മിക്സിയിൽ നൈസ് ആയി അരച്ചെടുക്കുക. മറ്റൊരു പാൻ അടുപ്പിൽ വെച്ച് ചൂടാവുമ്പോൾ ബട്ടർ ചേർക്കുക. ഇതിലേക്ക് ചിക്കൻ ചേർത്ത് ഫ്രൈ ചെയ്യുക .butter-chicken-stp-7 butter-chicken-stp-8
  5.  ഹാഫ് ഫ്രൈ ആയാൽ അരപ്പ് ചേർക്കുക. ചെറുതായി തിള വരുമ്പോള് മുകളിൽ ഫ്രഷ് ക്രീമും കസൂരി മേത്തിയും വിതറി തീ ഓഫ് ചെയ്യാം.butter-chicken-stp-9 butter-chicken-stp-11
  6. നമ്മുടെ ബട്ടർ ചിക്കൻ റെഡി….Enjoy…butter-chicken-mein1