Hi….Friends
ഇന്ന് ഞാൻ നിങ്ങൾക്കായ് തയ്യാറാക്കിയിരിക്കുന്നത് നമ്മൾ മലയാളികൾക്ക് ഒഴിച്ച് കൂടാനാവാത്ത ഒരു റെസിപ്പിയാണ്…നാരങ്ങ അച്ചാർ (lemon pickle)
സദ്യക്ക് ഒഴിച്ച് കൂടാനാവാത്ത ഒരൈറ്റംസ് ആണല്ലോ നാരങ്ങാ അച്ചാർ ..സിമ്പിൾ ആയി വളരെ പെട്ടന്ന് ഉണ്ടാക്കാവുന്ന ഒരു റെസിപ്പിയാണിത് എല്ലാരും ട്രൈ ചെയ്യണേ…
Naranga pickle Recipe, ചേരുവകൾ :-
- നാരങ്ങാ – ഒന്ന് വലുത്
- നല്ലെണ്ണ – 1 ടേബിൾ സ്പൂൺ
- കടുക് – 1 ടീസ്പൂൺ
- ഇഞ്ചി – ഒരു ചെറിയ പീസ്
- പച്ചമുളക് – 3
- കറിവേപ്പില – ഒരു കതിർപ്പ്
- കാശ്മീരി മുളകുപൊടി – 1 ടേബിൾ സ്പൂൺ
- ഉലുവ വറുത്തു പൊടിച്ചത് – 1 ടീസ്പൂൺ
- കായം – അര ടീസ്പൂൺ
- ഉപ്പ് ആവശ്യത്തിന്
- ശർക്കര – ഒരു ചെറിയ പീസ്
- വിനാഗിരി – ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം :-
- ഒരു ചീനച്ചട്ടിയിൽ നല്ലെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ കടുകിട്ട് പൊട്ടിക്കുക ഇതിലേക്ക് ചെറുതായി അരിഞ്ഞു വെച്ച ഇഞ്ചി പച്ചമുളക് കറിവേപ്പില എന്നിവ ഇട്ട് മൂത്തുവരുമ്പോള് മുളകുപൊടി ചേർത്തിളക്കുക.
- മുളകുപൊടി മൂത്തുവരുമ്പോൾ ഉലുവ പൊടിയും കായവും, ചേർത്തിളക്കുക.
- നാരങ്ങാ ചെറുതായി കട്ട് ചെയ്തതും ഉപ്പും ചേർത്തിളക്കുക.ഇതിലേക്ക് ഒരു ചെറിയ പീസ് ശർക്കരയും ചേർത്തിളക്കി തീ ഓഫ് ചെയ്യുക.
- ചൂടാറിയ ശേഷം വിനാഗിരി ചേർത്തിളക്കുക.
- നാരങ്ങാ അച്ചാർ റെഡി ….