Egg Biryani is very popular dish in kerala. It is very easy and tasty to eat. Normally people make biryani with chicken or goat meat. However some time there are people who wont eat meat and only eat egg. So it is really good for them to make egg biryani as they can have the taste of biryani without eating meat. Also it very simple and easy to make, and you can make this when you need to treat your guests or kids with small notice.
ഇന്ന് ഞാൻ ഉണ്ടാക്കിയിരിക്കുന്നത് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു എഗ്ഗ് ബിരിയാണിയാണ്…
നമ്മളിൽ പലരും രാവിലെ അടുക്കളയിൽ കിടന്നൊരു നെട്ടോട്ടമാണ് ഹസ്സിനും മക്കൾക്കും ഉച്ചയ്ക്ക് ലഞ്ച് കൊടുത്തു വിടാൻ. ഒരു കറിവേണം മെഴുക്കുപുരട്ടിവേണം എന്നാലും മക്കളുടെ ലഞ്ച് ബോക്സിൽ ഫുഡ് അനങ്ങിയിട്ടുണ്ടാവില്ല. അതിനൊരു പരിഹാരവും കൂടിയാണ് നമ്മുടെ എഗ്ഗ് ബിരിയാണി പെട്ടന്നുണ്ടാക്കുകയും ചെയ്യാം കുട്ടികളും ഹസ്സും ഹാപ്പിയും ആവും. അവര് ഹാപ്പി ആയാൽ പിന്നെ പറയാണോ നമ്മളും ഡബ്ബിൾ ഹാപ്പി അല്ലേ …
ചേരുവകൾ:-
- ബിരിയാണി അരി – 2 കപ്പ്
- കോഴിമുട്ട പുഴുങ്ങിയത് – 5
- സൺഫ്‌ളവർ ഓയിൽ -3 ടേബിൾസ്പൂൺ
- സവാള – 3
- ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 2 ടേബിൾസ്പൂൺ
- തക്കാളി – 3
- പച്ചമുളക് – 5
- മല്ലിയില പൊതിനയില – കുറച്ച്
- പട്ട – രണ്ടിഞ്ചു പീസ്
- ഗ്രാമ്പു – 5
- ഏലയ്ക്ക – 5
- തക്കോലം – 1
- ഷാജീരകം – ഒരു ടീസ്പൂൺ
- ജാതിപത്രി – 1
- നാരങ്ങാ നീര് – 1 ടേബിൾസ്പൂൺ
- മഞ്ഞൾപൊടി – ഒരു ടീസ്പൂൺ
- വെള്ളം – മൂന്നര കപ്പ്
- ഉപ്പ് ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം :-
- കുക്കർ ചൂടാവുമ്പോൾ ഓയിൽ ഒഴിച്ച് മുതൽ വരെ ചേരുവകളിട്ട വഴറ്റുക. സവാള ചേർത്തു മൂത്തുവരുമ്പോള് ഇഞ്ചിയും വെളുത്തുളളിയും ചതച്ചത് ചേർത്ത് മൂപ്പിക്കുക.തക്കാളിയും പച്ചമുളക് അരിഞ്ഞതും ചേർത്ത് വഴറ്റുക.
- തക്കാളി ഉടഞ്ഞു തുടങ്ങിയാൽ ഉപ്പും മല്ലിയിലയും പൊതീന ഇലയും അരിഞ്ഞതും മഞ്ഞൾപൊടിയും നാരങ്ങാ നീരും ചേർത്തിളക്കുക.
- കോഴിമുട്ട പുഴുങ്ങിയത് ചേർത്ത് പതുക്കെ ഇളക്കുക ഇതിലേക്ക് കഴുകി വെള്ളം വാർത്തെടുത്ത അരിചേർത്തു വഴറ്റുക.
- വെള്ളംചേർത്തിളക്കി കുക്കർ മൂടി ഒരു വിസില് വന്നതും തീ സിമ്മിലാക്കി 10 മിനിറ്റ കഴിഞ്ഞു തീ ഓഫ് ചെയ്യുക. നമ്മുടെ എഗ്ഗ് ബിരിയാണി റെഡി …