Brinjal Curry (Eggplant Curry) Recipe

Hi..Friends…im shemeena abbas.

ഇന്ന് ഞാൻ നിങ്ങൾക്കായി ഉണ്ടാക്കിയത് ഒരു സ്പെഷ്യൽ കറിയാണ് {Brinjal curry} കത്തിരിക്ക കറി

brinjal-curry-recipe
എന്നും മീനും ഇറച്ചിയും ഒക്കെ കഴിച്ചു മടുത്തവർക്ക് ഇതൊന്നു പരീക്ഷിക്കാവുന്നതാണ് നല്ല എരിവും പുളിയും അല്പം മധുരവും ഒക്കെ ചേർന്നുള്ള ഈ കറി അസ്സൽ മീൻ കറിയുടെ ഒപ്പം നിക്കും. ചോറിന്റെ കൂടെയും അപ്പം ദോശ പുട്ട് പൊറോട്ട ചപ്പാത്തി ഇതിന്റെ കൂടെ എല്ലാം കഴിക്കാവുന്ന വളരെ എളുപ്പം തയ്യാറാക്കാവുന്ന ഈ റെസിപ്പി നിങ്ങൾ എല്ലാരും ട്രൈ ചെയ്യണം നിങ്ങൾക്കിഷ്ട്ടമാവും തീർച്ച …

eggplant-curry-recipe

Ingredients

  • brinjal – 3
  • oil – 2 tbl spn
  • onion  – 1
  • garlic –  7 cloves
  • tomato – 2
  • turmeric powder – 1 tspn
  • chilly powder – 2 tblspn
  • coriander powder – 2tblspn
  • grated coconut – 1 cup
  • mustard seeds – 1 tspn
  • fenugreek  – half tspn
  • dry red chilly – 3
  • curry leaves – few
  • tamarind water – 1 cup
  • jaggery  – a small piece
  • salt to teats
  1. കത്തിരിക്ക – 3
  2. ഓയിൽ  – 2 ടേബിൾസ്പൂൺ
  3. സവാള – 1  വലുത്
  4. വെളുത്തുള്ളി – 7  അല്ലി
  5. തക്കാളി – 2
  6.  മഞ്ഞൾപൊടി –  1 ടീസ്പൂൺ
  7. മുളകുപൊടി -ഒന്നര  ടേബിൾസ്പൂൺ
  8. മല്ലിപൊടി – 2 ടേബിൾസ്പൂൺ
  9. തേങ്ങാ ചിരവിയത് – ഒരു കപ്പ്
  10. കടുക് –  1 ടീസ്പൂൺ
  11. ഉലുവ – അര ടീസ്പൂൺ
  12. ഉണക്കമുളക് – 3
  13. കറിവേപ്പില – രണ്ടുകതിർ
  14. ശർക്കര – ഒരു ചെറിയ പീസ്
  15. പുളിവെള്ളം – ഒരു കപ്പ്
  16. ഉപ്പു ആവശ്യത്തിന്

How To Make Brinjal Curry

  1. Heat oil in a pan add brinjaland little salt.(make small slits on it with a knife.) Fry for 3 minute. Then remove from the oil. In the same pan add sliced onion and salt.{ പാനിൽ ഒരു ടേബിൾസ്പൂൺ ഓയിൽ ഒഴിച്ച് ചൂടാവുമ്പോൾ കത്തിരിക്ക നാലായി കീറിയതിട്ട് ഹാഫ് ഫ്രൈ ചെയ്തു എടുക്കുക അതെ എണ്ണയിൽ സവാള വഴറ്റുക ഉപ്പ് ചേർക്കുക.}brinjal curry stp 1brinjal curry stp 2
  2. Then add garlic, tomato and turmeric powder. Mix well. { വെളുത്തുള്ളി തക്കാളി മഞ്ഞൾപൊടി എന്നിവ ചേർത്ത് വഴറ്റുക.}brinjal curry stp 3 brinjal curry stp 4
  3. Then add red chili powder, coriander powder and grated coconut. Mix well, until the raw smell of spices disappears. Switch off the flame, keep it aside to cool. Then make a smooth paste using a blender.
    { അതിലേക്ക് മുളകുപൊടി മല്ലിപൊടി തേങ്ങാ എന്നിവ ചേർത്തിളക്കുക മസാലയുടെ പച്ചമണം മാറിയാൽ തീ ഓഫ് ചെയ്യാം ചൂടാറിയ ശേഷം മിക്സിയിൽ നൈസ് ആയി അരയ്ക്കുക.}
    brinjal curry stp 5 brinjal curry stp 6
  4. Heat oil in a pan add mustard seeds, asefetida, curry leaves,dry red chili . Mix well. Then add the masala paste in it.{മറ്റൊരു പാനിൽ ബാക്കി ഓയിൽ ഒഴിച്ച് ചൂടാവുമ്പോൾ കടുകും ഉലുവയും പൊട്ടിക്കുക ഉണക്ക മുളകും കറിവേപ്പിലയും ചേർത്ത് ഇതിലേക്ക് അരപ്പ് ചേർത്ത് വഴറ്റുക.}brinjal curry stp 7 brinjal curry stp 8
  5.  Now add tamarind water and jaggery. Cook for 5 minutes. {പുളിവെള്ളം ശർക്കര ചേർത്ത് മൂടിവെച്ചു  5 മിനിറ്റ് തിളപ്പിക്കുക.}brinjal curry stp 9 brinjal curry stp 10
  6. എണ്ണ തെളിയുമ്പോൾ കത്തിരിക്ക ചേർത്ത് വീണ്ടും മൂടിവെച്ചു 5  മിനിട്ടൂടെ തിളപ്പിച്ച് തീ ഓഫ് ചെയ്യാം. After 5 minute add the brinal in it. Then again close the lid and cook for 5 minutes in low flame. Then open the lid and check the saltbrinjal curry stp 11 brinjal curry stp 12
  7. Brinjal curry is ready  {കത്തിരിക്ക കറി റെഡി }   Enjoyyy…brinjal curry mein 4