GREEN PEAS MASALA

Hi..friends

ഇന്ന് ഞാൻ ഉണ്ടാക്കാൻ പോകുന്നത് പെട്ടന്ന് ഈസി ആയി തയ്യാറാക്കാൻ പറ്റുന്ന ഒരു ഗ്രീൻപീസ് മസാലയാണ്…green-pees-masala

രാവിലെ ബ്രെക്ഫാസ്റ്റിന്റെ കൂടെയും നൈറ്റ് ചപ്പാത്തിയുടെ കൂടെയും കഴിക്കാൻ പെട്ടന്നുണ്ടാക്കാൻ പറ്റുന്നതാണ് ഗ്രീൻ പീസ് മസാല വളരെ രുചികരവും സ്പൈസിയുമായ ഈ ഡിഷ് നിങ്ങൾ എല്ലാരും ട്രൈ ചെയ്യുമല്ലോ …green-pees-masala-mein-6
ചേരുവകൾ :-

  1. ഗ്രീൻ പീസ് – 100 ഗ്രാം
  2. സവാള – 1
  3. വെളുത്തുള്ളി – 3 അല്ലി
  4. ഇഞ്ചി – ഒരിഞ്ചു നീളമുള്ള പീസ്
  5. മുളകുപൊടി – 1 ടേബിൾ സ്പൂൺ
  6. മല്ലിപൊടി – 1 ടേബിൾ സ്പൂൺ
  7. മഞ്ഞൾപൊടി –  1ടീസ്പൂൺ
  8. വലിയ ജീരകം – 1ടീസ്പൂൺ
  9. തക്കാളി – 2
  10. പച്ചമുളക് – 3
  11. ഉപ്പ് – ആവശ്യത്തിന്
  12. പട്ട –  ഒരിഞ്ചു നീളമുള്ള പീസ്
  13. ഗ്രാമ്പു – 3
  14. ഏലയ്ക്ക – 3
  15. കറിവേപ്പില – ഒരു കതിർപ്
  16. ഓയിൽ – 2 ടേബിൾ സ്പൂൺ

തയ്യാറാകുന്ന വിധം :-

  1. ഗ്രീൻപീസ് കഴുകി വൃത്തിയാക്കി  6മണിക്കൂർ വെള്ളത്തിൽ ഇട്ട് വെകുതിർത്തതിന് ശേഷം. കുക്കറിൽ ഒരു വിസിൽ അടിച്ചു വേവിച്ചെടുക്കുക. green-pees-masala
  2. ഒരു ചട്ടിയിൽ ഒരു ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് ചൂടാവുമ്പോൾ സവാള കട്ട്ചെയ്തതും വെളുത്തുള്ളിയും ഇഞ്ചിയും ചേർത്ത് വഴറ്റുക. വയന്ന് വരുമ്പോള് മുളകുപൊടി മഞ്ഞൾപൊടി മല്ലിപൊടി ജീരകം എന്നിവ ചേർത്ത് മൂപ്പിക്കുക. green-pees-masala-stup-2
  3. മസാലയുടെ പച്ചമണം മാറിയാൽ തക്കാളി അരിഞ്ഞതും പച്ചമുളകും ഉപ്പും ചേർത്ത് വഴറ്റുക.green-pees-masala-stup-3green-pees-masala-stup-4
  4. ഇത് മിക്സിയിൽ നൈസ് ആയി അരയ്ക്കുക.green-pees-masala-stup-5
  5. മറ്റൊരു പാനിൽ ഓയിൽ ഒഴിച്ച് ചൂടാവുമ്പോൾ പട്ട ഗ്രാമ്പു ഏലക്ക കറിവേപ്പില പൊട്ടിക്കുക. ഇതിലേക്ക് അരപ്പ് ചെത്ത് ഇളക്കി ചെറുതായി തിള വരുമ്പോൾ വേവിച്ചു വെച്ച ഗ്രീൻപീസ് ചേർത്ത് 5 മിനിറ്റ് തിളപ്പിക്കുക. green-pees-masala-stup-6green-pees-masala-stup-7
  6. മല്ലിയില ചെറുതായി അരിഞ്ഞതും വിതറി തീ ഓഫ് ചെയ്യാം…നമ്മുടെ ഗ്രീൻപീസ് മസാല റെഡി …green-pees-masala-stup-8