Hi im shemeena…
ഇന്ന് ഞാൻ ഉണ്ടാക്കിയിരി ക്കുന്നതു ഒരു സൂപ്പർ ഡിഷ് ആണ് കപ്പ പുഴുക്ക് …
കപ്പ വിഭവങ്ങൾ നമ്മൾ മലയാളികളുടെ ഒരു സ്വകാര്യ അഹങ്കാരമാണ് അല്ലെ കപ്പയും ചമ്മന്തിയും കപ്പയും മീനും കപ്പബിരിയാനി അങ്ങിനെ പോകുന്നൂ നമ്മുടെ കപ്പ വിഭവങ്ങൾ കപ്പ ഇഷ്ടമില്ലാത്ത ഒരു മലയാളിപോലും ഉണ്ടാവാൻ വഴിയില്ല ഇന്ന് ഞാനുണ്ടാക്കുന്ന കപ്പപ്പുഴുക്ക് ഒന്ന് ട്രൈ ചെയ്യൂ ഈസി ആണ് വളരെ ടേസ്റ്റിയും …
Ingredients:-
- കപ്പ – 1 kg
- മഞ്ഞൾ പൊടി -1 tspn
- നാളികേരം ചിരവിയത് – 1 kapp
- വെളിച്ചെണ്ണ – 2 tbl spn
- കടുക് – 1 tspn
- വറ്റൽ മുളക് – 3
- കറിവേപ്പില – കതിർ
- വെള്ളം കപ്പ വേവാൻ ആവശ്യത്തിന്
- ഉപ്പ് ആവശ്യത്തിന്
തയ്യാറാകുന്ന വിധം :-
- കപ്പ തൊലികളഞ്ഞു നന്നായി കഴുകി വൃത്തിയയാക്കി ചെറുതായി കട്ട് ചെയ്തു മഞ്ഞൾപൊടിയും ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് കുക്കറിൽ 3വിസിൽ അടിച്ചതും തീ ഓഫ് ചെയ്യുക.
- വെന്ത കപ്പയിൽ നാളികേരം ചിരവിയത് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
- ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ കടുകും കറിവേപ്പിലയും വറ്റൽമുളകും താളിച്ചു വെന്ത കപ്പയിലേക്ക് ചേർത്ത് ഇളക്കുക.
- നമ്മുടെ കപ്പ പുഴുക്ക് റെഡി … നല്ല മീൻ കറിയുടെ കൂടെ കഴിച്ചാൽ സൂപ്പർ ആണ്…