Hi im shemeena
ഇന്ന് ഞാൻ ഉണ്ടാക്കാൻ പോകുന്നത് കൂൺ {mashroom} ഉപയോഗിച്ചുള്ള ഒരു സ്‌പെഷ്യൽ റെസിപ്പി ആണ് കാടായിമഷ്‌റൂം …
മഷ്‌റൂം അതായത് നമ്മുടെ കൂൺ വളരെ ഹെൽത്തി ആയ ഒരു വിഭവമാണ് ഇതില് കൊഴുപ്പ് വളരെ കുറവാണ് ഹൈപ്പർ ടെൻഷൻ പേഷ്യൻസിനു ഇത് വളരെ നല്ലതാണ് ഇത് കൊളസ്‌ട്രോൾ കുറയ്ക്കുകയും ചെയ്യുന്നു. അങ്ങിനെ ഒത്തിരി ഗുണങ്ങളുള്ള മഷ്‌റൂം തീർച്ചയായും നമ്മൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.ഞാൻ ഇവിടെ ഉണ്ടാക്കിയ കാടായി മഷ്‌റൂം തീർച്ചയായും നിങ്ങൾക്കും ഇഷ്ടമാവും തീർച്ച…
ingredients:-
- മഷ്‌റൂം – 200 gm
- ഓയിൽ – 1 tbl spn
- ചെറിയ ജീരകം – 1 tspn
- സവാള – 1
- ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 tbl spn
- തക്കാളി – 2
- കാപ്സിക്കം – ഒന്നിന്റെ പകുതി
- മഞ്ഞൾ പൊടി – 1 tspn
- മുളകുപൊടി – 1 tbl spn
- മല്ലിപൊടി – 1 tbl spn
- ഗരം മസാല – 1 tspn
- മല്ലിയില – കുറച്ച്
- ഉപ്പ് പാകത്തിന്
തയ്യാറാകുന്ന വിധം :-
- പാനിൽ ഓയിൽ ഒഴിച്ച് ചൂടാവുമ്പോൾ ചെറിയ ജീരകം ചേർത്ത് മൂതുവരുമ്പോൾ ചെറുതായി അറിഞ്ഞ സവാള ചേർക്കുക ഇഞ്ചി വെളുത്തുള്ളി ചതച്ചതും ചേർത്ത് നന്നായി മൂത്തുവരുമ്പോൾ കാപ്സിക്കം ചെറുതായി കട്ട്ചെയ്തതും ചേർത്ത് വഴറ്റുക.
- തക്കാളി നൈസ് ആയി അരച്ചത് ചേർത്തിളക്കി മല്ലിപൊടി മുളകുപൊടി മഞ്ഞൾപൊടി ചേർത്ത് അല്പം മല്ലിയില അരിഞ്ഞതും വിതറി ഒന്ന് തിളപ്പിക്കുക.
- ഉപ്പചേർക്കുക കട്ട്ചെയ്ത മഷ്‌റൂം ചേർത്തിളക്കി മുകളിൽ ഗരം മസാല വിതറി കാടായി മൂടിവെച്ചു. 5 മിനിറ്റ് വേവിക്കുക.
- നമ്മുടെ സ്‌പൈസി കാടായി മഷ്‌റൂം റെഡിയായി ഇത് ചപ്പാത്തിയുടെയോ പൊറാട്ടയുടെയും ഒക്കെ കൂടെ കഴിക്കാവുന്നതാണ് …