Hi..
ഞാൻ നിങ്ങളുടെ സ്വന്തം ഷെമീന …ഇന്ന് ഞാൻ നിങ്ങളുടെ മുന്നിൽ ഒരു ഉഗ്രൻ സ്‌പൈസി ആൻഡ് യമ്മി റെസിപിയുമായ് ആണ് വന്നിരിക്കുന്നത് …എല്ലാർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന ഒരു സ്‌പെഷ്യൽ ഐറ്റം …ചിക്കൻ ലെഗ് ഫ്രൈ …ആർക്കും പെട്ടന്നുണ്ടാക്കാൻ പറ്റുന്ന രീതിയിലാണ് ഞാൻ ഇതു തയ്യാറാക്കിയിരിക്കുന്നത് .ബാച്ചിലേഴ്‌സുകൾക്കും പ്രവാസികൾക്കും എന്തിനു കൊച്ചു കുഞ്ഞുങ്ങൾക്ക് വരെ ഈസി ആയി ഇതു ട്രൈ ചെയ്യാം അപ്പോൾ നമുക്ക് റെസിപ്പീയിലേക്ക് കടക്കാം
Spicy Chicken Drumstick Fry
ചേരുവകൾ …
- ചിക്കൻ ലെഗ് – 5
- ഏലയ്ക്ക -2
- ഗ്രാമ്പു- 2
- പട്ട – ഒരു ചെറിയ കഷ്ണം
- കാശ്മീരി ചില്ലി പൗഡർ – 1 റ്റീസ്പൂൺ
- കുരുമുളക് പൊടി – 1റ്റീസ്പൂൺ
- ഉലുവ – ഒരു പിൻജ്
- പച്ച മല്ലി – ഒരു പിൻജ്
- ഇഞ്ചി -ഒരു ചെറിയ കഷ്ണം
- വെളുത്തുള്ളി – 3
- കറി വേപ്പില -ഒരു പിടി
- മല്ലിയില -ഒരു പിടി
- വിനാഗിരി -1 റ്റീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- റിഫൈൻഡ് ഓയി ൽ -ഫ്രൈ ചെയ്യാൻ ആവശ്യത്തിന്
How to make Spicy Drumstick Chicken Fry
തയ്യാറാകുന്ന വിധം….
- രണ്ടു മുതൽ പതിനാലാമത്തെ ചേരുവകൾ എല്ലാം കൂടെ മിക്സിയിൽ ഒന്നു അരച്ചെടുക്കുക
- ചിക്കൻ ലെഗ്‌സ് നന്നായി കഴുകി വൃത്തിയാക്കി ഒരു മൂർച്ചയുള്ള കത്തികൊണ്ട് രണ്ടോ മൂന്നോ വര വരയ്ക്കുക ഇതിലേക്ക് അരച്ച മസാല ചേർത്തു നന്നായി തിരുമ്മി യോജിപ്പിക്കുക
- മസാല നന്നായി പുരട്ടിയതിനു ശേഷംടയിട്ടായി മൂടി ഒരു മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക
- ഒരു പാൻ അടുപ്പിൽ വെച്ചു ഓയിൽ ഒഴിച്ചു ചൂടാവുമ്പോൾ ചിക്കൻ ലെഗ് ഓരോ ന്നായി ഇട്ടു രണ്ടു വശവും ഫ്രൈ ചെയ്തെടുക്കുക
- സ്‌പൈസി ചിക്കൻ ലെഗ് ഫ്രൈ റെഡി ഇതു ചപ്പാത്തി പൊറോട്ട റെയ്സസ് എല്ലാത്തിന്റെയും കൂടെ കഴിക്കാൻ പറ്റിയ നല്ലൊരു വിഭവമാണ് എല്ലാരും ട്രൈ ചെയ്യണം മറക്കരുത് ….എൻജോയ്