Nadan chicken varattiyathu (ചിക്കൻ വരട്ടിയത്) is a popular dish in Kerala. This chicken varatiyathu prepared with chili powder, pepper powder, and with green chili paste. It is one of the most tasty Indian Chicken curry, and it was the traditional chicken curry across Kerala. It is really hot and the taste of it will stay at your tongue even after weeks.
മലയാളികൾക് പ്രിയങ്കരമായ ചിക്കൻ വരട്ടിയത് മുളകുപൊടിയും കുരുമുളകുപൊടിയും പച്ചമുളകും എല്ലാം ചേർത്തു ഇത്തിരി എരിവ് കൂടിയ ഒരു വിഭവം ആണുട്ടോ കഴിച്ച തീർന്നാലും നാവിൻ തുമ്പിൽ ഇങ്ങിനെ താങ്ങി നിക്കും അതിന്റെ രുചി ഞാൻ നിങ്ങളെ അതികം പറഞ്ഞു കൊതിപ്പിക്കുന്നില്ല നമുക്ക് റെസിപ്പീയിലേക്ക് കടക്കാം ….
ചേരുവകൾ …
- ചിക്കൻ – 500 gm
- വെളിച്ചെണ്ണ – 3 ടേബിൾ സ്പൂൺ
- ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1ടേബിൾ സ്പൂൺ
- പച്ച മുളക് – 3
- സവാള – 2
- തക്കാളി – 2
- മുളക് പൊടി – 1 ടേബിൾ സ്പൂൺ
- പെരും ജീരകം പൊടി – 1 ടീ സ്പൂൺ
- കുരുമുളക് പൊടി – 1 ടീ സ്പൂൺ
- മല്ലിയില – ഒരു പിടി
- ഉപ്പ് ആവശ്യത്തിന്
തയ്യാറാകുന്ന വിധം …
- മൺചട്ടി അടുപ്പിൽ വെച്ചു ചൂടാവുമ്പോൾ രണ്ടു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും പച്ചമുളക് നടുക കീറിയതും സവാളയും ചേർത്തു വയറ്റുക.
- സവാള വയന്നു വരുമ്പോൾ മുളകുപടി മഞ്ഞൾ പൊടി പെരും ജീരക പൊടി എന്നിവ ചേർത്തു പച്ച മണം മാറുന്നത് വരെ വഴറ്റുക.
- മസാല മൂത്തുവരുബോൾ കുരുമുളകുപൊടിയും തക്കാളിയും ചേർത്തു വയറ്റി ആവശ്യത്തിനു ഉപ്പ് ചേർക്കുക.
- തക്കാളി വെന്തുടഞ്ഞാൽ ചിക്കൻ ചേർത്തു നന്നായി ഇളക്കി മൂടിവെച്ചു ചെറിയ തീയിൽ 10 മിനിറ്റ വേവിക്കുക.
- ചിക്കൻ വെന്തു കഴിഞ്ഞാൽ ഒരു ടീസ്പൂൺ വെളിച്ചെണ്ണയും മല്ലിയിലയും വിതറി ഉപയോഗിക്കാം നാടൻ ചിക്കൻ വരട്ടിയത് റെഡി …അപ്പൊ എല്ലാരും ട്രൈ ചെയ്യില്ലേ …