CHICKEN CURRY WITH COCONUT MILK

HI…FRIENDS…

നമുക്കിന്നൊരു ടേസ്റ്റിചിക്കൻകറി ആയാല്ലോ …ചിക്കൻ തേങ്ങാപാൽ കറി { CHICKEN  WITH COCONUT MILK} ചിക്കൻ തേങ്ങാപാൽ കറി…

chicken coccunut main 2

വളരെ രുചിയുള്ള എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു കറി ആണ് ഇതു എല്ലാത്തിന്റെയും കൂടെ കഴിക്കാവുന്നതാണ് പത്തിരി ഇടിയപ്പം പൊറോട്ട റൈസസ് അങ്ങിനെ എല്ലാത്തിനോടും ചേരുന്ന ഒരു കറി അപ്പൊ നമുക്ക് തുടങ്ങാം …

CHICKEN CURRY WITH  COCONUT MILK

chicken coccunut main 1

 

ചേരുവകൾ :-

  1. ചിക്കൻ – അരക്കിലോ
  2. മുളകുപൊടി – ഒന്നര ടേബിൾ സ്പൂൺ
  3. മല്ലിപൊടി – അര ടേബിൾ സ്പൂൺ
  4. കുരുമുളക്പൊടി – ഒരു ടീസ്പൂൺ
  5. പെരും ജീരകപ്പൊടി – അരടീസ്പൂൺ
  6. ഗരം മസാല – അരടീസ്പൂൺ
  7. ഉപ്പ് ആവശ്യത്തിന്
  8. വെളിച്ചെണ്ണ – ഒരു ടേബിൾ സ്പൂൺ
  9. സവാള – ഒന്നു വലുത്
  10. തക്കാളി – ഒന്ന്
  11. പച്ചമുളക് – മൂന്ന്
  12. ഇഞ്ചി വെളുത്തുള്ളി ചതച്ചത് – ഒരു ടേബിൾസ്പൂൺ
  13. കറിവേപ്പില – കുറച്ച്
  14. തേങ്ങാപാൽ – ഒരു കപ്പ്

തയ്യാറാകുന്ന വിധം :-

  1. രണ്ടു മുതൽ ഏഴുവരെ ഉള്ളചേരുവകൾ ചിക്കനിൽ പുരട്ടി അരമണിക്കൂർ വെക്കുക. കുക്കർ അടുപ്പിൽ വെച്ചു ചൂടാവുമ്പോൾ എന്ന ഒഴിച്ച് കറിവേപ്പിലയും സവാളയും വഴറ്റുക.chicken cocunut milk 1chicken cocunut2
  2. സവാള മൂത്തുതുടങ്ങുമ്പോൾ ഇഞ്ചി വെളുത്തുള്ളി ചതച്ചതും  തക്കാളിയും പച്ചമുളക് അരിഞ്ഞതും ഉപ്പും ചേർത്തു വഴറ്റുക. തക്കാളി നന്നായി ഉടഞ്ഞു വരുമ്പോൾ ചിക്കൻ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.chiken cocunut 3chicken cocunut 5
  3. കുക്കർ മൂടിവെച്ചു രണ്ടു വിസിൽ വന്നതും തീ ഓഫ് ചെയ്യുക.പ്രഷർ പോയതും കുക്കർ തുറന്നു ചിക്കനിലേക്ക് തേങ്ങാപാൽ ഒഴിച്ചു ഇളക്കുക.chicke cocunut 5chicken cocunut 8
  4. നമ്മുടെ ചിക്കൻ തേങ്ങാപാൽ കറി റെഡി …CHICKEN COCANUT MILK MAIN4