Hi..friends
ഇന്ന് ഞാൻ ഉണ്ടാക്കുന്നത് ചോറിന്റെ കൂടെ കഴിക്കാവുന്ന ഒരു സൈഡ് ഡിഷ് റെസിപ്പിയാണ് കത്തിരിക്ക ഫ്രൈ …
കത്തിരിക്ക കൊണ്ട് വളരെ രുചികരമായ ഒത്തിരി വിഭവങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ട് വളരെ ഈസി ആയി പെട്ടന്നുണ്ടാക്കാൻ പറ്റുന്ന വളരെ ക്രിസ്‌പിയായ ഈ വിഭവം ഒന്ന് ട്രൈ ചെയ്യൂ നിങ്ങൾക്കിഷ്ട്ടമാവും തീർച്ച…
ചേരുവകൾ:-
- കത്തിരിക്ക – ഒന്ന് വലുത്
- റവ – 1 ടേബിൾ സ്പൂൺ
- കോൺഫ്ലോർ – 1 ടേബിൾ സ്പൂൺ
- മുളകുപൊടി – 1ടീസ്പൂൺ
- മഞ്ഞൾപൊടി – അരടീസ്പൂൺ
- ഗരം മസാല – അൽപ്പം
- ലൈം ജ്യൂസ് – 1 ടേബിൾ സ്പൂൺ
- ഓയിൽ – 2 ടേബിൾ സ്പൂൺ
- ഉപ്പ് ആവശ്യത്തിന്
തയ്യാറാകുന്ന വിധം : –
- 2 മുതൽ 7 വരെയുള്ള ചേരുവകൾ ഒരു ബൗളിലേക്ക് ഇട്ട് അൽപ്പം വെള്ളം ചേർത്ത് മിക്സ് ചെയ്യുക. കത്തിരിക്ക അര ഇഞ്ചു കനത്തിൽ വട്ടത്തിൽ കട്ടുചെയ്തു രണ്ടു വശവും മസാല പുരട്ടി മിനിറ്റ് വെക്കുക.
- പാനിൽ ഓയിൽ ഒഴിച്ച് ചൂടാവുമ്പോൾ കത്തിരിക്ക ഓരോന്നായി ഇട്ട് രണ്ടു വശവും ഫ്രൈ ചെയ്തെടുക്കുക.
- നമ്മുടെ കത്തിരിക്ക ഫ്രൈ റെഡി. ചൂടോടെ ചോറിന്റെ കൂടെ കഴിച്ചോളൂ …