Hi …Friends, Today I have prepared a your favorite dish Nadan Beef Roast, or Kerala beef Roast. This dish is very popular in malapuram and southern Kerala. I have prepared this in coconut oil and to add more taste I have added shredded coconut also. Some areas it is know as Kerala Beef Fry
ഇന്ന് ഞാൻ നിങ്ങൾക്കായി തയ്യാറാക്കിയ റെസിപ്പി എല്ലാർക്കും ഒത്തിരി പ്രിയമുള്ള നമ്മുടെ നാടൻ തേങ്ങാ കൊത്തു ചേർത്ത ബീഫ് റോസ്റ്റ് ആണ് …
ഈ ബീഫ് റോസ്റ്റ് ഞാൻ തയ്യാറാക്കിയിരിക്കുന്നത് വെളിച്ചെണ്ണയിലാണ് പിന്നെ രുചിക്ക് വേണ്ടി തേങ്ങാ കൊത്തും ചേർത്തിട്ടുണ്ട് അതുകൊണ്ടു കൊളസ്‌ട്രോൾ ഉള്ളവർ സൂക്ഷിച്ചു കഴിക്കുക സംഭവം കിടുവാണ് ഒടുവിൽ വലിച്ചുവാരി കഴിച്ചു എന്നെ കുറ്റം പറയരുത് അപ്പൊ തുടങ്ങാം …
How to Make Kerala Beef Roast
ചേരുവകൾ :-
- ബീഫ് – അരക്കിലോ
- മല്ലിപ്പൊടി – 1 ടേബിൾ സ്പൂൺ
- മുളകുപൊടി – 1 ടേബിൾ സ്പൂൺ
- മഞ്ഞൾ പൊടി – അര ടീസ്പൂൺ
- കുരുമുളക്പൊടി – 1 ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- വലിയജീരകം – 1 ടീസ്പൂൺ
- ഇഞ്ചി – ഒരു ചെറിയ കഷ്ണം
- വെളുത്തുള്ളി – 5
- ചെറിയ ഉള്ളി – 5
- വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
- ഉലുവ – അര ടീസ്പൂൺ
- സവാള – 1
- തേങ്ങാ ചെറിയ പീസ് ആക്കിയത് – 2 ടേബിൾ സ്പൂൺ
- പച്ച മുളക് – 5
- ഉണക്ക മുളക് -5
- കറിവേപ്പില – 4 കതിർപ്പ്
തയ്യാറാകുന്ന വിധം:-
- ബീഫ് ചെറുതായി അരിഞ്ഞു കഴുകി വെള്ളം വാർത്തെടുത്തതിൽ രണ്ടു മുതൽ ആറുവരെ യുള്ള ചേരുവകൾ പുരട്ടി വെക്കുക.
- കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ ഉലുവ പൊട്ടിക്കുക അതിലേക്ക് സവാള അരിഞ്ഞതും രണ്ടു കതിർപ്പ് കറിവേപ്പിലയും ചേർത്ത് വഴറ്റുക.
- സവാള മൂത്തുവരുമ്പോൾ തേങ്ങാ കൊത്തും പച്ചമുളക് നെടുകെ പിളർന്നതും ചേർത്ത് മൂത്തുവരുമ്പോൾ 7മുതൽ 10വരെയുള്ള ചേരുവ ചതച്ചതും ചേർത്ത് മൂപ്പിക്കുക.
- ഇതിലേക്ക് ബീഫ് ചേർത്ത് ഇളക്കി അൽപ്പം വെള്ളവും ചേർത്ത് ഇളക്കി കുക്കർ മൂടി ഒരു വിസില് വന്നതും തീ ഓഫ് ചെയ്യുക.
- എയർ പോയതിനു ശേഷം കുക്കർ തുറന്നു ഒരു ടീസ്പൂൺ വെളിച്ചെണ്ണയിൽ വറ്റൽ മുളകും കറിവേപ്പിലയും മൂപ്പിച്ചു ബീഫിലേക്ക് ചേർക്കുക. ചൂടോടെ ഉപയോഗിക്കുക.