hi…friends
മധുരം നമുക്ക് എല്ലാര്ക്കും ഒരുപാട് ഇഷ്ട്ടാണല്ലോ അല്ലെ …അപ്പൊ നാവിൽ അലിഞ്ഞു ചേരുന്ന ഒരു പുഡ്ഡിംഗ് ആയല്ലോ ഇന്ന് ഞാൻ ഉണ്ടാക്കാൻ പോകുന്ന ഒരു സ്വീറ്റ് ഡിഷ് ആണ് കോഫി വിത്ത് കോക്കനട് പുഡ്ഡിംഗ് …
കോഫീ പുഡ്ഡിംഗ് വളരെ ഈസി ആണ് ആൻഡ് ടേസ്റ്റിയുമാണ് . ഇതിൽ തേങ്ങാ പാലും പഞ്ചസാരയും ഫ്രഷ് ക്രീമും ചേർന്നതിനാൽ വളരെ രുചികരമാണ് കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഇഷ്ടമാവും.
ചേരുവകൾ :-
- വെളുത്ത എള്ള് – 2 ടീസ്പൂൺ
- തിളച്ച വെള്ളം – അര കപ്പ്
- ജെലാറ്റിൻ – 10 ഗ്രാം
- ഫ്രഷ് ക്രീം – 1 ടേബിൾ സ്പൂൺ
- പഞ്ചസാര – അര കപ്പ്
- തേങ്ങാ പാൽ – ഒരു കപ്പ്
- പഞ്ചസാര – അര കപ്പ്
- ചൂട് വെള്ളം – ഒരു കപ്പ്
- ഇൻസ്റ്റൻറ്റ് കോഫീ പൌഡർ – 1ടേബിൾ സ്പൂൺ
തയ്യാറാകുന്ന വിധം :-
- ആദ്യം അര കപ്പ് വെള്ളം ചൂടാക്കി ജെലാറ്റിനിലേക്ക് ഒഴിച്ച് നന്നായി ഇളക്കി അലിയിക്കുക . ഇതിനെ രണ്ടായി പകുത്തു വെക്കുക.രണ്ടു ബൗൾ എടുത്ത് ഒന്നിൽ കോഫീ പൗഡറും ഒന്നിൽ തേങ്ങാ പാലും എടുക്കുക.
- കോഫീ പൗഡറിലേക്ക് ഒരു കപ്പ് തിളച്ച വെള്ളം ഒഴിച്ച് കോഫീ ഉണ്ടാക്കുക.ഇതിലേക്ക് പഞ്ചസാരയും ജെലാറ്റിൻ അലിയിച്ചതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
- തേങ്ങാ പാലിലേക്കും അതുപോലെ പഞ്ചസാര ജെലാറ്റിൻ അലിയിച്ചതും ഫ്രഷ് ക്രീമും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
- ഒരു പുഡ്ഡിംഗ് കപ്പിൽ ഫസ്റ്റ് അല്പം കോഫീ മിക്സ് ഒഴിക്കുക . ഇത് ഫ്രീസറിൽ അഞ്ചുമിനിറ്റ് സെറ്റാവാൻ വെക്കുക. അടുത്തത് കോക്കനട് മിക്സിൽ നിന്ന് അല്പം ഒഴിക്കുക. അതും അഞ്ചു മിനിറ്റു ഫ്രീസറിൽ സെറ്റാവാൻ വെക്കുക. ഇതുപോലെ കപ്പുനിറയുന്നത് വരെ ചെയ്യുക. വീണ്ടും 4 മണിക്കൂർഫ്രീസറിൽ സെറ്റാവാൻ വെക്കുക. മുകളിൽ വെളുത്ത എള്ള് വിതറി അലങ്കരിച്ചു. ഉപയോഗിക്കാം.. …
- നമ്മുടെ കോഫീ വിത്ത് കോക്കനട് പുഡ്ഡിംഗ് റെഡി എല്ലാരും ട്രൈ ചെയ്യണേ …