Brinjal Eggplant Fry Recipe

Hi..friends

ഇന്ന് ഞാൻ ഉണ്ടാക്കുന്നത് ചോറിന്റെ കൂടെ കഴിക്കാവുന്ന ഒരു സൈഡ്‌ ഡിഷ് റെസിപ്പിയാണ് കത്തിരിക്ക ഫ്രൈ …

brinjal-eggplant-fry-recipe

കത്തിരിക്ക കൊണ്ട് വളരെ രുചികരമായ ഒത്തിരി വിഭവങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ട് വളരെ ഈസി ആയി പെട്ടന്നുണ്ടാക്കാൻ പറ്റുന്ന വളരെ ക്രിസ്‌പിയായ ഈ വിഭവം ഒന്ന് ട്രൈ ചെയ്യൂ നിങ്ങൾക്കിഷ്ട്ടമാവും തീർച്ച…brinjal fry mein 3

ചേരുവകൾ:-

  1. കത്തിരിക്ക – ഒന്ന് വലുത്
  2. റവ – 1 ടേബിൾ സ്പൂൺ
  3. കോൺഫ്ലോർ – 1 ടേബിൾ സ്പൂൺ
  4. മുളകുപൊടി –  1ടീസ്പൂൺ
  5. മഞ്ഞൾപൊടി – അരടീസ്പൂൺ
  6. ഗരം മസാല – അൽപ്പം
  7. ലൈം ജ്യൂസ് –  1 ടേബിൾ സ്പൂൺ
  8. ഓയിൽ  – 2 ടേബിൾ സ്പൂൺ
  9. ഉപ്പ് ആവശ്യത്തിന്

തയ്യാറാകുന്ന വിധം : –

  1.  2 മുതൽ 7 വരെയുള്ള ചേരുവകൾ ഒരു ബൗളിലേക്ക് ഇട്ട് അൽപ്പം വെള്ളം ചേർത്ത് മിക്സ് ചെയ്യുക. കത്തിരിക്ക അര ഇഞ്ചു കനത്തിൽ വട്ടത്തിൽ കട്ടുചെയ്തു രണ്ടു വശവും മസാല പുരട്ടി മിനിറ്റ് വെക്കുക.brinjal fry stp 1brinjal fry stp2
  2. പാനിൽ ഓയിൽ ഒഴിച്ച് ചൂടാവുമ്പോൾ കത്തിരിക്ക ഓരോന്നായി ഇട്ട് രണ്ടു വശവും ഫ്രൈ ചെയ്തെടുക്കുക.brinjal fry stpu 3 brinjal fry stp 5
  3. നമ്മുടെ കത്തിരിക്ക ഫ്രൈ റെഡി. ചൂടോടെ ചോറിന്റെ കൂടെ കഴിച്ചോളൂ …brinjal fry mein4