Hi friends…
ഇന്ന് ഞാനൊരു ചൈനീസ് വിഭവവും ആയിട്ടാണ് വന്നിരിക്കുന്നത്. ചിക്കൻ ഷെസ്വാൻ …
നമ്മൾ മലയാളികൾക്ക് ഒരു പക്ഷെ കേരളീയ വിഭവങ്ങൾ കഴിഞ്ഞാൽ പിന്നെ ഏറ്റവും ഇഷ്ട്ടം ചൈനീസ് വിഭവങ്ങൾ ആണ് അതുകൊണ്ടു തന്നെ ഇന്ന് ഞാൻ നിങ്ങൾക്ക് വേണ്ടി ഉണ്ടാക്കാൻ പോവുന്നത് ഒരു ഷെസ്വാൻ വിഭവം ആണ് ചിക്കൻ ഷെസ്വാൻ ….ഇത് കുട്ടികൾക്ക് വളരെ ഇഷ്ടമാവും ഇത് ഗീ റൈസ് ഫ്രൈഡ് റൈസ് പൊറോട്ട ചപ്പാത്തി അങ്ങിനെ എല്ലാത്തിൻറ്റെയും കൂടെ കഴിക്കാം അപ്പൊ നമുക്ക് തുടങ്ങാം …
- ചിക്കൻ ബ്രെസ്റ്റ് – 500 ഗ്രാം
- ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ
- സോയ സോസ് – 1 ടീസ്പൂൺ
- മുട്ട – 1
- ഉപ്പ് അൽപ്പം
- കോൺഫ്ലോർ – 2ടേബിൾ സ്പൂൺ
- മൈദ – 1ടേബിൾ സ്പൂൺ
- സൺഫ്ലവർ ഓയിൽ – 2 ടേബിൾ സ്പൂൺ
- വെളുത്തുള്ളി – 10 അല്ലി
- സെലറി – 50 ഗ്രാം
- ഉണക്ക മുളക് – 3
- പച്ച മുളക് – 3
- സവാള – 1
- റെഡിച്ചില്ലി സോസ് -1 ടേബിൾസ്പൂൺ
- ചില്ലി സോസ് – 1 ടേബിൾസ്പൂൺ
- സോയ സോസ് – 1 ടേബിൾസ്പൂൺ
- വിനിഗർ – 1 ടീസ്പൂൺ
- ടൊമാറ്റോ സോസ് -2 ടേബിൾ സ്പൂൺ
- ചൂട് വെള്ളം – അര കപ്പ്
- ഉപ്പ് ആവശ്യത്തിന്
- സ്പ്രിങ് ഒനിയൻ – കുറച്ച്
പാകം ചെയ്യുന്ന വിധം :-
- ചിക്കൻ ബ്രെസ്റ്റ് കഴുകി വെള്ളം തോർത്തിയെടുത്തിട്ട് നീളത്തിൽ കട്ട് ചെയ്തെടുക്കുക ഇതൊരു ബൗളിലേക്ക് മാറ്റി 2 മുതൽ 7 വരെയുള്ള ചേരുവകൾ പുരട്ടി 15 മിനിറ്റ് വെക്കുക.
- ചട്ടിയിൽ ഓയിൽ ഒഴിച്ച് ചൂടാവുമ്പോൾ ചെറിയ തീയിൽ ചിക്കൻ പീസ് ഓരോന്നായി ഇട്ട് രണ്ടു വശവും ഗോൾഡൻ കളറിൽ ഫ്രൈ ചെയ്തെടുക്കുക വല്ലാണ്ട് മൊരിഞ്ഞു പോവരുത്.
- ചിക്കൻ ഫ്രൈ ചെയ്ത അതെ എണ്ണയിലേക്ക് ചെറുതായി കാട്ട്ചെയ്ത വെളുത്തുള്ളി ഇട്ട് മൂപ്പിക്കുക ഇതിലേക്ക് തണ്ടോടു കൂടി അരിഞ്ഞു വെച്ച സെലറി ചേർത്ത് വഴറ്റുക ഇതിലേക്ക് ഉണക്കമുളകും ചെറുതായി അറിഞ്ഞാ പച്ചമുളകും ചേർത്ത് വഴറ്റുക.
- സവാള ചതുരാകൃതിയിൽ കട്ട്ചെയ്തതും റെഡിച്ചില്ലി സോസും ചില്ലിസോസും സൊയാസോസും ചേർത്തിളക്കി യോജിപ്പിക്കുക.
- ഇതിലേക്ക് വിനാഗിരി ടോമാറ്റോസോസ് ചേർത്തിളക്കി അരകപ്പ് ചൂടുവെള്ളം ഉപ്പ് എന്നിവ ചേർത്തിളക്കി ഒരു അഞ്ചു മിനിറ്റ് വെക്കുക.
- ഇതിലേക്ക് ഫ്രൈ ചെയ്തുവെച്ച ചിക്കൻ പീസ് ചേർത്തിളക്കി മുകളിൽ സ്പ്രിങ് ഒനിയൻ വിതറി ഒന്നൂടെ ഇളക്കി തീ ഓഫ് ചെയ്യുക.
- നമ്മുടെ യമ്മി ചിക്കൻ ഷെസ്വാൻ റെഡിയായി …enjoyyyy….