HI…FRIENDS…
നമുക്കിന്നൊരു ടേസ്റ്റിചിക്കൻകറി ആയാല്ലോ …ചിക്കൻ തേങ്ങാപാൽ കറി { CHICKEN WITH COCONUT MILK} ചിക്കൻ തേങ്ങാപാൽ കറി…
വളരെ രുചിയുള്ള എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു കറി ആണ് ഇതു എല്ലാത്തിന്റെയും കൂടെ കഴിക്കാവുന്നതാണ് പത്തിരി ഇടിയപ്പം പൊറോട്ട റൈസസ് അങ്ങിനെ എല്ലാത്തിനോടും ചേരുന്ന ഒരു കറി അപ്പൊ നമുക്ക് തുടങ്ങാം …
CHICKEN CURRY WITH COCONUT MILK
ചേരുവകൾ :-
- ചിക്കൻ – അരക്കിലോ
- മുളകുപൊടി – ഒന്നര ടേബിൾ സ്പൂൺ
- മല്ലിപൊടി – അര ടേബിൾ സ്പൂൺ
- കുരുമുളക്പൊടി – ഒരു ടീസ്പൂൺ
- പെരും ജീരകപ്പൊടി – അരടീസ്പൂൺ
- ഗരം മസാല – അരടീസ്പൂൺ
- ഉപ്പ് ആവശ്യത്തിന്
- വെളിച്ചെണ്ണ – ഒരു ടേബിൾ സ്പൂൺ
- സവാള – ഒന്നു വലുത്
- തക്കാളി – ഒന്ന്
- പച്ചമുളക് – മൂന്ന്
- ഇഞ്ചി വെളുത്തുള്ളി ചതച്ചത് – ഒരു ടേബിൾസ്പൂൺ
- കറിവേപ്പില – കുറച്ച്
- തേങ്ങാപാൽ – ഒരു കപ്പ്
തയ്യാറാകുന്ന വിധം :-
- രണ്ടു മുതൽ ഏഴുവരെ ഉള്ളചേരുവകൾ ചിക്കനിൽ പുരട്ടി അരമണിക്കൂർ വെക്കുക. കുക്കർ അടുപ്പിൽ വെച്ചു ചൂടാവുമ്പോൾ എന്ന ഒഴിച്ച് കറിവേപ്പിലയും സവാളയും വഴറ്റുക.
- സവാള മൂത്തുതുടങ്ങുമ്പോൾ ഇഞ്ചി വെളുത്തുള്ളി ചതച്ചതും തക്കാളിയും പച്ചമുളക് അരിഞ്ഞതും ഉപ്പും ചേർത്തു വഴറ്റുക. തക്കാളി നന്നായി ഉടഞ്ഞു വരുമ്പോൾ ചിക്കൻ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.
- കുക്കർ മൂടിവെച്ചു രണ്ടു വിസിൽ വന്നതും തീ ഓഫ് ചെയ്യുക.പ്രഷർ പോയതും കുക്കർ തുറന്നു ചിക്കനിലേക്ക് തേങ്ങാപാൽ ഒഴിച്ചു ഇളക്കുക.
- നമ്മുടെ ചിക്കൻ തേങ്ങാപാൽ കറി റെഡി …