HI…
ഇന്ന് ഞാൻ നിങ്ങൾക്കുവേണ്ടി ഉണ്ടാക്കിയിരിക്കുന്നത് ഒരു വെറൈറ്റി റെസിപ്പിയാണ് ചിക്കൻ ഡ്രംസ്റ്റിക് മസാല ….
ചിക്കൻ ഡ്രംസ്റ്റിക്ക് മസാല വളരെ ഈസി റെസിപ്പിയാണ് മാത്രമല്ലാ നമ്മുടെ തനതായ രുചിക്കൂട്ടുകളായ വെളിച്ചെണ്ണ തേങ്ങാ കൊത്തു കുരുമുളകുപൊടി കറിവേപ്പില ഒക്കെ ചേർന്നാണിത് ഉണ്ടാക്കിയിരിക്കുന്നത് അതുകൊണ്ടു തന്നെ ഇതൊരു നാടൻ വിഭവം എന്നുകൂടെ പറയാം അപ്പൊ എല്ലാരും ട്രൈ ചെയ്യണേ …
How To Make Chicken Drumstick Fry
ചേരുവകൾ :-
- ചിക്കൻ ഡ്രം സ്റ്റിക്ക് –
- മഞ്ഞൾ പൊടി – ഹാഫ് ടീസ്പൂൺ
- സവാള –
- വെളുത്തുള്ളി – അല്ലി
- ഇഞ്ചി – ഒരു ചെറിയ കഷണം
- തക്കാളി
- കുരുമുളക് – ഹാഫ് ടീസ്പൂൺ പൊടിച്ചത്
- പെരുംജീരകം – ഹാഫ് ടീസ്പൂൺ പൊടിച്ചത്
- ഉപ്പ് ആവശ്യത്തിന്
- വെളിച്ചെണ്ണ – ടേബിൾ സ്പൂൺ
- പച്ചമുളക് –
- തേങ്ങാ കൊത്ത് – ടേബിൾ സ്പൂൺ
- കറിവേപ്പില – ഒരു കതിർ
ഉണ്ടാക്കുന്ന വിധം :-
- ചിക്കൻ ഡ്രം സ്റ്റിക് കഴുകി വെള്ളം മുഴുവനും മാറ്റി ഒരു കത്തികൊണ്ട് ചെറുതായി വരഞ്ഞു മഞ്ഞൾപൊടിയും ഉപ്പും പുരട്ടി വെക്കുക.
- മൂന്നു മുതൽ ഒൻപതു വരെ യുള്ള ചേരുവകൾ മിക്സിയിൽ നൈസ് ആയി അരയ്ക്കുക
- ചട്ടി അടുപ്പിൽ വെച്ചു എണ്ണ ഒഴിച്ചു ചൂടായാൽ ചിക്കൻ ഇട്ട് രണ്ടു വശവും ചെറുതായി ഫ്രൈ ചെയ്തു മാറ്റി വെക്കുക.
- അതേ എണ്ണയിലേക്ക് കറിവേപ്പില പച്ചമുളക് തേങ്ങാക്കൊത്ത് എന്നിവ ഇട്ട് മൂപ്പിക്കുക.
- ഇതിലേക്ക് അരച്ചുവെച്ച മസാല ചേർത്തു മൂപ്പിക്കുക ഇതിലേക്ക് ഫ്രൈ ചെയ്ത ചിക്കൻ ഇട്ട് മസാലയിൽ പുരട്ടി അഞ്ചു മിനിറ്റ് ചെറിയ തീയിൽ വെച്ചതിനു ശേഷം തീ ഓഫ് ചെയ്യാം മല്ലിയിലയുടെ തണ്ടു ചെറുതായി അരിഞ്ഞത് മുകളിൽ വിതറുക.
- നമ്മുടെ ഡ്രംസ്റ്റിക് മസാല റെഡി ……enjoy