Hi friends….
ഇന്ന് നമുക്കൊരു ചിക്കൻസ്റ്റൂ ആയാല്ലോ വളരെ ഈസി ആൻഡ് ടേസ്റ്റി ആണ് …
ചിക്കൻസ്റ്റുവിൽ വെജിറ്റബിൾസും തേങ്ങാപ്പാലും ചേർന്നതിനാൽ അതൊരു ഹെൽത്തി ഡിഷ് എന്നുകൂടി പറയാം ഗീറൈസ് ചപ്പാത്തി പൊറാട്ട വെള്ളയപ്പം എന്നിവയ്ക്കെല്ലാം ചിക്കൻസ്റ്റൂ നല്ല കോമ്പിനേഷൻ ആണ് … അപ്പൊ നമുക്കിത് എങ്ങിനെ ഉണ്ടാക്കുന്നത് എന്നു നോക്കാം …. ചേരുവകൾ :-
- ചിക്കൻ – അരക്കിലോം
- വെളിച്ചെണ്ണ – ഒരുടേബിൾ സ്പൂൺ
- ഏലയ്ക്ക ഗ്രാമ്പു – രണ്ടെണ്ണം വീതം
- പട്ട – ഒരിഞ്ചു കഷ്ണം
- കറിവേപ്പില – രണ്ടു കതിർ
- സവാള – ഒന്നു വലുത്
- പച്ചമുളക് -3
- കാരറ്റ് -ഒരു ചെറുത്
- ഉരുളൻ കിഴങ് – ഒന്നു വലുത്
- ഇഞ്ചി വെളുത്തുള്ളി ചതച്ചത് – ഒരു ടീസ്പൂൺ
- കുരുമുളകുപൊടി – ഒരു ടീസ്പൂൺ
- മഞ്ഞൾ പൊടി – ഒരു ടീസ്പൂൺ
- തേങ്ങയുടെ രണ്ടാം പാൽ – ഒരു കപ്പ്
- ഒന്നാം പാൽ – അര കപ്പ്
- മല്ലിയില അരിഞ്ഞത് – കുറച്ചു
- ഉപ്പ് ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം :-
- ചട്ടിയിൽ എണ്ണ ഒഴിച്ചു ചൂടായാൽ പട്ട ഗ്രാമ്പു ഏലയ്ക്കയും കറിവേപ്പിലയും പൊട്ടിക്കുക ഇതിലേക്ക് കാറ്റ് ചെയ്ത പച്ചമുളക് സവാള കാരറ്റ് ഉരുളൻകിഴങ്ങ് എന്നിവ ചേർത്തു വയ്യാറ്റുക
- വെജിറ്റബിബിൾസ് ഒന്നു വയന്നത്നു ശേഷം ഉപ്പും ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും കുരുമുളകുപൊടി മഞ്ഞൾ പൊടിയും ചേർത്തിളക്കുക
- മസാലയുടെ പച്ചമണം മാറിയാൽ കഴുകി വെള്ളം വാർത്തെടുത്ത ചിക്കനും ചേർത്തു വയറ്റി തേങ്ങയുടെ രണ്ടാം പാലും ചേർത്ത മൂടിവെച്ചു പത്ത് മിനിറ്റ് വേവിക്കുക
- വെന്ത ചിക്കനിലേക്ക് തേങ്ങയുടെ ഒന്നാം പാൽ ചേർത്തിളക്കി മുകളിൽ മല്ലിയില വിതറി തീ ഓഫ് ചെയ്യാം …
- നമ്മുടെ രുചികരമായ ചിക്കൻ സ്റ്റു റെഡി …എൻജോയ് …Thank u