Hi friends….
ഇന്ന് ഞാൻ വന്നിരിക്കുന്നത് ഒരു സ്നാക്സ് റെസിപ്പിയുമായാണ്. നമുക്കെല്ലാർക്കും പ്രിയമുള്ള Kerala Spicy Mixture …
സാധാരണ നമ്മൾ മിക്സ്ച്ചർ കടയിൽ നിന്ന് വാങ്ങിക്കാറാണ് പതിവ് എന്നാൽ വളരെ ഈസി ആയി നമുക്ക് നമ്മുടെ വീട്ടിൽ പെട്ടന്നുണ്ടാക്കാവുന്നതേ ഉള്ളു നല്ല സ്‌പൈസി ആയിട്ടുള്ള ചൂടുള്ള കറുമുറാന്നിരിക്കുന്ന മിക്സ്ചർ .കുട്ടികൾക്ക് സ്നാക്സ് ആയി കൊടുത്തുവിടാനും വീട്ടിൽ ഗെസ്റ്റുവരുമ്പോൾ കൊടുക്കാനും ഒക്കെ വളരെ നല്ല ഒരു റെസിപ്പിയാണിത് എല്ലാരും ട്രൈ ചെയ്യണേ …
Kerala Spicy Mixture
ചേരുവകൾ:-
- കടലമാവ് – 2 കപ്പ്
- അരിപ്പൊടി – 2 ടേബിൾ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം – ആവശ്യത്തിന്
- ഓയിൽ – 250 ml
- നിലക്കടല – 100 ഗ്രാം
- പൊട്ടുകടല – 100 ഗ്രാം
- വറ്റൽമുളക് – 10
- കറിവേപ്പില – 2 കതിർപ്പ്
- മുളകുപൊടി – അര ടീസ്പൂൺ
- കായപ്പൊടി -കാൽ ടീസ്പൂൺ
തയ്യാറാകുന്ന വിധം :-
- രണ്ടു ബൗളിൽ എടുക്കുക. രണ്ടിലും ഓരോ കപ്പുവീതം കടല മാവും ഒരു ടേബിൾ സ്പൂൺ അരിപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർക്കുക. ഒരു ബൗളിലേക്ക് അൽപ്പം വെള്ളം ഒഴിച്ച് കട്ട ഇല്ലാതെ ഇടിയപ്പത്തിനുള്ള മാവുപോലെ കുഴച്ചെടുക്കുക. അടുത്ത ബൗളിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ദോശമാവിന്റെ അയവിൽ കട്ടകെട്ടാതെ കലക്കുക.
- ഒരു പാനിൽ ഓയിൽ ഒഴിച്ച് ചൂടാവ്മ്പോൾ നിലക്കടലായും പൊട്ടുകടയും വെവ്വേറെ ഫ്രൈ ചെയ്തു ഒരു പരന്ന പാത്രത്തിലേക്ക് മാറ്റുക.
- അതെ ഓയിലിൽ വറ്റൽമുളകും കറിവേപ്പിലയും ഫ്രൈ ചെയ്തു കോരി കടലയിലേക്ക് ചേർക്കുക. ഇടിയപ്പത്തിന്റെ അച്ചിലേക്ക് മാവ് നിറച്ചു ചൂടായ എണ്ണയിലേക്ക് കുറേശെ പിഴിഞ്ഞ് മൂത്തു വരുമ്പോള് കോരി എണ്ണ വാർന്നതിനു ശേഷം കടലയിലേക്ക് ചേർത്ത് കൈകൊണ്ടു പതുക്കെ ഒന്ന് പ്രെസ് ചെയ്തു പൊടിക്കുക.
- അതെ ഓയിലിലേക്ക് കണ്ണകലമുള്ള ഒരു തവിയിലേക്ക് കലക്കിവെച്ച മാവ് അൽപ്പാൽപ്പമായി കോരി ഒഴിച്ച് ബൂന്തി തയ്യാറാക്കി എണ്ണ വാർത്തതിന് ശേഷം കടലയിലേക്ക് ചേർക്കുക.
- ഇതിലേക്ക് അര ടീസ്പൂൺ മുളകുപൊടി ഒരു നുള്ളു കായം എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. നമ്മുടെ സ്പൈസി മിക്ച്ചർ റെഡി …. enjoy
Kerala spicy mixture Ready to eat…enjoy guys!