Hi friends…
ഇന്നൊരു മസാല ദോശ ആയാലോ…
നമുക്കെല്ലാവർക്കും ഒരുപാടിഷ്ട്ടണല്ലോ മസാലദോശ.
വളരെ പെട്ടന്ന് സിമ്പിൾ ആയി ഞാൻ ഇവിടെ ഉണ്ടാക്കിയ മസാല ദോശ
നിങ്ങൾ എല്ലാവരും ട്രൈ ചെയ്യുമല്ലോ…
Ingredients
ചേരുവകൾ :-
- ദോശ മാവ് – 2 കപ്പ്
- സൺഫ്‌ളവർ ഓയിൽ – 2 ടേബിൾസ്പൂൺ
- കടുക് -1 ടീസ്പൂൺ
- ഉഴുന്ന് – 1 ടീസ്പൂൺ
- സവാള ചെറുതായി അരിഞ്ഞത് -2
- പച്ച മുളക് ചെറുതായി അരിഞ്ഞത് – 2
- കാരറ്റ് ചെറുതായി അരിഞ്ഞത് -1
- ഉരുളന്കിഴങ് പുഴുങ്ങി പൊടിച്ചത് – 1 കപ്പ്
- മഞ്ഞൾപൊടി – 1 ടീസ്പൂൺ
- മല്ലിയില – കുറച്ച്
- ഉപ്പ് ആവശ്യത്തിന്
- കറിവേപ്പില – ഒരു തണ്ട്
തയ്യാറാക്കുന്ന വിധം :-
- ചട്ടിയിൽ ഓയിൽ ഒഴിച്ച് ചൂടാവുമ്പോൾ കടുക് ഉഴുന്ന് കറിവേപ്പില പൊട്ടിക്കുക ഇതിലേക്കു സവാള ചേർത്ത് വഴറ്റുക പച്ചമുളകും ഉപ്പും ചേർക്കുക.
- കാരറ്റ് അറിഞ്ഞത് ചേർത്ത് ഒന്നൂടെ ഇളക്കി മിനിറ്റ് ചെറിയതേയിൽ മൂടിവെക്കുക മൂടിതുറന്നു മഞ്ഞൾപൊടി ചേർത്തിളക്കി പുഴുങ്ങി പൊടിച്ച ഉരുളന്കിഴങ് ചേർത്തിളക്കുക.
- മിനിറ്റ കഴിഞ്ഞു മല്ലിയില വിതറി ഒന്നൂടെ ഇളക്കി തീ ഓഫ് ചെയ്യാം. ദോശ ചട്ടി ചൂടാവുമ്പോൾ ഒരു തവി ദോശ മാവ് കോരി ഒഴിച്ച് നൈസ് ആയി പരത്തുക.
- മുകളിൽ ഓയിൽ തൂവി മുഞ്ഞു വരുമ്പോൾ മസാല കൂട് നിരത്തി ദോശ റോൾ ചെയ്തെടുക്കുക.
- മസാല ദോശ റെഡി ചട്ണിയോ സാമ്പാറോ കൂട്ടി ചൂടോടെ കഴിക്കൂ.