Naadan Beef Roast With Coconut

Naadan Beef Roast With Coconut

Hi …Friends

ഇന്ന് ഞാൻ നിങ്ങൾക്കായി തയ്യാറാക്കിയ റെസിപ്പി എല്ലാർക്കും ഒത്തിരി പ്രിയമുള്ള നമ്മുടെ നാടൻ തേങ്ങാ കൊത്തു ചേർത്ത ബീഫ് റോസ്റ്റ് ആണ് …

Naadan Beef Roast With Coconut
ഈ ബീഫ് റോസ്റ്റ് ഞാൻ തയ്യാറാക്കിയിരിക്കുന്നത് വെളിച്ചെണ്ണയിലാണ് പിന്നെ രുചിക്ക് വേണ്ടി തേങ്ങാ കൊത്തും ചേർത്തിട്ടുണ്ട് അതുകൊണ്ടു കൊളസ്‌ട്രോൾ ഉള്ളവർ സൂക്ഷിച്ചു കഴിക്കുക സംഭവം കിടുവാണ് ഒടുവിൽ വലിച്ചുവാരി കഴിച്ചു എന്നെ കുറ്റം പറയരുത് അപ്പൊ തുടങ്ങാം …

Naadan Beef Roast With Coconut

ചേരുവകൾ :-

  1. ബീഫ് –  അരക്കിലോ
  2. മല്ലിപ്പൊടി – 1 ടേബിൾ സ്പൂൺ
  3. മുളകുപൊടി –  1 ടേബിൾ സ്പൂൺ
  4. മഞ്ഞൾ പൊടി –  അര ടീസ്പൂൺ
  5. കുരുമുളക്പൊടി – 1 ടീസ്പൂൺ
  6. ഉപ്പ് – ആവശ്യത്തിന്
  7. വലിയജീരകം – 1 ടീസ്പൂൺ
  8. ഇഞ്ചി – ഒരു ചെറിയ കഷ്ണം
  9. വെളുത്തുള്ളി – 5
  10. ചെറിയ ഉള്ളി  – 5
  11. വെളിച്ചെണ്ണ  – 1 ടേബിൾ സ്പൂൺ
  12. ഉലുവ  – അര ടീസ്പൂൺ
  13. സവാള  – 1
  14. തേങ്ങാ ചെറിയ പീസ് ആക്കിയത് –  2 ടേബിൾ സ്പൂൺ
  15. പച്ച മുളക്  – 5
  16. ഉണക്ക മുളക്  -5
  17. കറിവേപ്പില – 4 കതിർപ്പ്

തയ്യാറാകുന്ന വിധം:-

 

  1. ബീഫ് ചെറുതായി അരിഞ്ഞു കഴുകി വെള്ളം വാർത്തെടുത്തതിൽ രണ്ടു മുതൽ ആറുവരെ യുള്ള ചേരുവകൾ പുരട്ടി വെക്കുക.Naadan Beef Roast With Coconut : steps
  2. കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ ഉലുവ പൊട്ടിക്കുക അതിലേക്ക് സവാള അരിഞ്ഞതും രണ്ടു കതിർപ്പ് കറിവേപ്പിലയും ചേർത്ത് വഴറ്റുക.Naadan Beef Roast With Coconut : steps
  3. സവാള മൂത്തുവരുമ്പോൾ തേങ്ങാ കൊത്തും പച്ചമുളക് നെടുകെ പിളർന്നതും ചേർത്ത് മൂത്തുവരുമ്പോൾ 7മുതൽ  10വരെയുള്ള ചേരുവ ചതച്ചതും ചേർത്ത് മൂപ്പിക്കുക. Naadan Beef Roast With Coconut : steps
  4. ഇതിലേക്ക് ബീഫ് ചേർത്ത് ഇളക്കി അൽപ്പം വെള്ളവും ചേർത്ത് ഇളക്കി കുക്കർ മൂടി ഒരു വിസില് വന്നതും തീ ഓഫ് ചെയ്യുക.Naadan Beef Roast With Coconut : stepsNaadan Beef Roast With Coconut : steps
  5. എയർ പോയതിനു ശേഷം കുക്കർ തുറന്നു ഒരു ടീസ്പൂൺ വെളിച്ചെണ്ണയിൽ വറ്റൽ മുളകും കറിവേപ്പിലയും മൂപ്പിച്ചു ബീഫിലേക്ക് ചേർക്കുക. ചൂടോടെ ഉപയോഗിക്കുക.Naadan Beef Roast With Coconut : stepsNaadan Beef Roast With Coconut : steps
Loading Facebook Comments ...

Leave a Reply

Your email address will not be published. Required fields are marked *

Current day month [email protected] *