Kottayam Fish Curry

Hi friends… Today I am going to show you how to make the popular kerala fish curry in kottayam style. Kerala People affectionately call it as kottayam Fish Curry.Kottayam Fish curry is very tasty and well suited with Kappa, puttu etc etc

ഇന്ന് ഞാൻ ഉണ്ടാക്കാൻ പോകുന്നത് നമ്മുടെ കേരളീയർക്ക് പ്രിയങ്കരമായ കോട്ടയം സ്റ്റൈൽ മീൻ കറിയാണ് …kerala fish curry
കോട്ടയം മീൻ കറി നമ്മൾ കേരളീയർ ക്കിടയിൽ വളരെ പ്രസിദ്ധമാണ്. രുചിയുടെ കാര്യത്തിൽ മുന്നിൽ നിക്കുന്നത് കോട്ടയം മീൻ കറി തന്നെയാണ് ഇത് കപ്പ ചോറ് പൊറോട്ട എന്നിവയുടെ കൂടെ കഴിക്കാൻ നല്ല കോമ്പിനേഷൻ ആണ്. കോട്ടയം മീൻ കറിയിൽ ചെറിയഉള്ളിയാണ് ഉപയോഗിക്കാറ് മാത്രമല്ല കാശ്മീരി ചില്ലി പൌഡർ ഉപയോഗിക്കുന്നതുകൊണ്ട് കറിക്ക് നല്ല ചുകപ്പ് കളറായിരിക്കും.അപ്പോൾ നമുക്ക് തുടങ്ങാം …Kottayam Fish Curry

How To Make Kottayam Fish Curry

ingredients :-

  1. Fish – ½ kg, cut into medium size pieces
  2. Coconut oil – 2 tbsp
  3. Small onion – 100 gm
  4.  green chili – 6
  5. Kashmiri chili powder –  2 tbsp
  6. Turmeric powder –1 tsp
  7. Ginger – small piece
  8. garlic – 6
  9. Mustard seeds – 1 tsp
  10. Fenugreek (uluva) – 1 tsp
  11. Curry leaves
  12. tamarind water – 1 cup
  13. Salt
  1. Add Turmeric powder, red chilli powder and water to a bowl, and mix it well to make paste.  Heat oil in a clay pot add  Mustard seeds fenugreek seeds and curry leaves. Allow to spluttee it.kerala fish curry stp 1kerala fish curry stp 3
  2.  add slices small onion and green chili mix for 30 seconds. Then add gunger and garlic chopped in it.then soaked turmeric and red chili mixture mix it well.kerala fish curry stp 4kerala fish curry stp 5
  3.  when the row smell apears from the masala, add tamarind water and salt. The tamirand water starts to boil add the fish in it.kerala fish curry stp 6kerala fish curry stp 7
  4. then close the lid and cook for 10 minutes. kerala fish curry stp 8kerala fish curry stp 9
  5.   the tasty kottayam style fish curry is ready to serve.kerala fish curry mein

 

  • ദശകട്ടിയുള്ള മീൻ – അരക്കിലോം
  • വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
  • ചെറിയ ഉള്ളി – 100 ഗ്രാം
  • പച്ചമുളക്  – 5
  • കാശ്മീരി ചില്ലി പൌഡർ – 2 ടേബിൾസ്പൂൺ
  • മഞ്ഞൾപൊടി –  1 ടീസ്പൂൺ
  • ഇഞ്ചി – ഒരിഞ്ചുള്ള കഷ്ണം
  • വെളുത്തുള്ളി – 6 അല്ലി
  • കടുക് –  1 ടീസ്പൂൺ
  • ഉലുവ –  1 ടീസ്പൂൺ
  • കറിവേപ്പില  –  2 കതിർ
  • പുളിവെള്ളം -ഒരു കപ്പ്
  • ഉപ്പ് ആവശ്യത്തിന്
  • മുളകുപൊടിയും മഞ്ഞൾ പൊടിയും അൽപ്പം വെള്ളം ചേർത്തിളക്കി കുതിരാൻ വെക്കുക. ഒരു മണ്ചട്ടി അടുപ്പിൽ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ കടുകും ഉലുവയും കറിവേപ്പിലയും പൊട്ടിക്കുക.
  • നീളത്തിൽ അരിഞ്ഞ ചെറിയ ഉള്ളിയും പച്ചമുളകും ചേർത്ത് വയന്നുവരുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും ചെറുതായി അരിഞ്ഞതും ചേർത്ത് വഴറ്റുക.  ഇതിലേക്ക് കുതിർത്തു വെച്ച മുളകുപൊടിയും മഞ്ഞൾ പൊടിയും ചേർത്ത് ചെറിയ തീയിൽ മൂപ്പിക്കുക.
  • മസാലയുടെ പച്ചമണം മാറി എണ്ണത്തെളിയുമ്പോൾ പുളിവെള്ളവും ഉപ്പും ചേർത്തിളക്കി കറി നന്നായി തിളച്ചു കുറുകിയാൽ മീൻ കഷ്ണങ്ങൾ ചേർക്കുക.
  • മീൻ കഷ്ണങ്ങൾ ചേർത്താൽ പിന്നെ കയിൽ കൊണ്ട്  ഇളക്കരുത് ചട്ടിയുടെ രണ്ടുവശതും പിടിച്ചു ഒന്ന് ചുറ്റിച്ചു കൊടുത്താൽ മതി അതിനുശേഷം ചട്ടി മൂടിവെച്ചു ഒരു പത്തു മിനിറ്റ് കഴിഞ്ഞു തീ ഓഫ് ചെയ്യാം.
  • നമ്മുടെ രുചികരമായ കോട്ടയം മീൻ കറി റെഡി ഇത് ഒരു ദിവസം കഴിഞ്ഞു കഴിക്കുമ്പോഴാണ് ടേസ്റ്റ് കൂടുതൽ