Chili Beef

chili-beef-recipeബീഫ് എന്ന് പറഞ്ഞാൽ മലയാളിസിന് ഒഴിച്ച് കൂടാനാവാതെ ആണ് പ്രത്യേകിച്ചു മലപ്പുറത്ത്‌ കാർക്ക് നല്ല ബീഫ് ചില്ലി എല്ലാരും ഹോട്ടലിൽ പോയി കഴിക്കാറുണ്ട് അല്ലേ അതേ രുചിയിൽ ഈസിയായി കൊച്ചുകുട്ടികൾക്ക് പോലും ഉണ്ടാക്കാവുന്ന വിതത്തിൽ വളരെ സിമ്പിൾ ആയി ആണ് ഞാൻ ഉണ്ടാകിയിരിക്കുന്നത് ..അപ്പോ എല്ലാരും ട്രൈ ചെയ്യണം മറക്കരുത്‌

Chili Beef

chili-beef

ചേരുവകൾ…

  1. ബീഫ് – 250gm
  2. കാശ്മീരി ചില്ലി പൌഡർ – 1 ടേബിൾ സ്പൂൺ
  3. കോൺഫ്ലോർ – 1ടേബിൾ സ്പൂൺ
  4. സോയസോസ് – 1 ടി സ്പൂൺ
  5. ഇഞ്ചി വെളുത്തുള്ളി പേസ്റ്റു – ഒരു ടിസ്പൂൺ
  6. നാരങ്ങ നീര് – ഒരു ടേബിൾ സ്പൂൺ
  7. കുരുമുളക് പൊടി -1 ടിസ്പൂൻ
  8. കറിവേപ്പില രണ്ടു തണ്ട്
  9. ഉപ്പ്‌ ആവശ്യത്തിനു
  10. ഓയിൽ ഫ്രൈ ചെയ്യാൻ

How to Make Chili Beef

  1. ബീഫ് കഴുകി അൽപ്പം ഉപ്പു ചേർത്ത് കൂക്കറിലേക്ക് ഇടുക. കുക്കർ മൂടി ഒരു 3 വിസിൽ വന്നതും തീ ഓഫ് ചെയ്യുകchili-beef-step-by step-recipe-1-3
  2. ഇത് നീളതിൽ കട്ട് ചെയ്യുകchili-beef-step-by step-recipe-4-5
  3. ഓയിലും കറിവേപ്പിലയും ഒഴിച്ച് മറ്റു ചേരുവകൾ എല്ലാം ഒരു ബൌളിലേക്ക് ഇട്ടു ആവശ്യമെഗിൽ അൽപ്പം വെള്ളം ചേർത്ത് പേസ്റ്റു രൂപത്തിൽ ആകുകchili-beef-step-by step-recipe-6
  4. ചില്ലി പെസ്റ്റിലേക്ക് ബീഫ് ചേർത്ത് നന്നായി യോജിപ്പിച്ച് 1മണിക്കൂർ വെക്കുകchili-beef-step-by step-recipe-7-8
  5. ചട്ടിയിൽ ഓയിൽ ഒഴിച്ച് ചൂടാവുമ്പോൾ ബീഫ് ഓരോന്നായി എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്യുക.chili-beef-step-by step-recipe-10
  6. നന്നായി മൂത്ത് ബ്രൌൺ നിറം ആവുമ്പോൾ കോരി മാറ്റുകchili-beef-step-by step-recipe-12-13
  7. അതേ എണ്ണയിൽ കറിവേപ്പില ഇട്ട് മൂപിച്ചു കോരുകchili-beef-step-by step-recipe-14-15
  8. കറിവേപ്പില ബീഫിനുമുകളിൽ വിതറുകchili-beef-step-by step-recipe-16
  9. ഈസി ബീഫ് ചില്ലി റെഡിhow-to-make-chili-beef