Chicken Pasta Recipe

Hi…friends

ഇന്ന് ഞാൻ നിങ്ങൾക്കായി തയ്യാറാക്കിയിരിക്കുന്നത് ഒരു ഇറ്റാലിയൻ വിഭവം ആണ് ചിക്കൻ പാസ്ത …. chicken macroni main 2

ചിക്കൻ വിഭവങ്ങൾ നമുക്കെല്ലാവർക്കും ഒത്തിരി ഇഷ്ട്ടമാണല്ലോ അതുകൊണ്ടുതന്നെ ചിക്കൻ പാസ്തയും നിങ്ങൾക് എല്ലാര്ക്കും ഇഷ്ടമാവും തീർച്ച പെട്ടന്ന് വളരെ ഈസി ആയി ചെയ്യവന്ന ഒരു റെസിപ്പിയാണിത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടമാവുന്ന ഈ റെസിപി നമുക്ക് ഒന്ന് ട്രൈ ചെയ്യാം അല്ലേ …. chicken macroni main 1

ചേരുവകൾ :-

  1. പാസ്ത -250 ഗ്രാം
  2. ചിക്കൻ എല്ലില്ലാതെ -250 ഗ്രാം
  3. ഓയിൽ – 2 ടേബിൾ സ്പൂൺ
  4. സവാള – 1
  5. ഇഞ്ചി വെള്ളുതുളി പേസ്റ്റ് – 1ടേബിൾ സ്പൂൺ
  6. പച്ചമുളക് – 3
  7. കാരറ്റ് – 1
  8. മഞ്ഞൾപൊടി – 1  ടീസ്പൂൺ
  9. കുരുമുളക്പൊടി – 1 ടീസ്പൂൺ
  10. പെരും ജീരകപൊടി – അര ടീസ്പൂൺ
  11. ഗരം മസാല -അര ടീസ്പൂൺ
  12. മല്ലിയില – കുറച്
  13. ലൈം ജ്യുസ് -1ടേബിൾ സ്പൂൺ
  14. സോയാസോസ് -1ടേബിൾ സ്പൂൺ
  15. ചില്ലിസോസ് – 1ടേബിൾ സ്പൂൺ
  16. ടൊമാറ്റോ സോസ് – 1ടേബിൾ സ്പൂൺ
  17. കാപ്സിക്കം – 1
  18. ഉപ്പ് ആവശ്യത്തിന്

തയ്യാറാകുന്ന വിധം :-

  1. പാസ്ത നന്നായി കഴുകി വെള്ളം വാർത്തെടുക്കുക ഒരു പാത്രത്തിൽ വെള്ളം എടുത്ത് ഒരു ടീസ്പൂൺ ഓയിലും ആവശ്യത്തിന് ഉപ്പും ചേർത്ത് തിളക്കുമ്പോൾ കഴുകി വെച്ച പാസ്ത ഇട്ട് ഒരു പതിനഞ്ചു മിനിറ്റ തിളപ്പിചത്തിന് ശേഷം വെള്ളം മുഴുവനും വാർത്തു കളയുക.chicken macroni stup 1chicken macroni stup 2
  2. ചിക്കൻ പീസ് ഒരു കുക്കറിൽ ഒരു വിസിൽ വന്നതും ഓഫ് ചെയ്തു കൈകൊണ്ടു ചെറുതായി പിച്ചിയെടുക്കുക ചട്ടി ചൂടാവുമ്പോൾ ഓയിൽ ഒഴിച്ച് സവാള കറിവേപ്പില ഉപ്പ് എന്നിവ വഴറ്റുക.chicken macroni main 3chicken macroni main 4g
  3. സവാള വയന്ന് വരുമ്പോൾ ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റുക മഞ്ഞൾപൊടി പച്ചമുളക് കാരറ്റ് ചേർത്ത് വഴറ്റുക. chicken macroni main 5chicken macroni main 6
  4. കുരുമുളക്പൊടി പെരുംജീരകപ്പൊടി ഗരംമസാല മല്ലിയില ചേർത്തിളക്കുക.chicken macroni main 7chicken macroni main 8
  5. ഇതിലേക്ക് നാരങ്ങാ നീരും ചിക്കനും ചേർത്തിളക്കി സോയാസോസും ചില്ലിസോസും ചേർക്കുക.chicken macroni stup 9chicken macroni stup 11
  6. ടൊമാറ്റോ സോസും ചേർത്തിളക്കി വേവിച്ചപാസ്തയും ചേർത്ത് യോജിപ്പിക്കുക കാപ്സികം കട്ട് ചെയ്തതും വിതറി തീ ഓഫ് ചെയ്യാം.chicken macroni stup 12chicken macroni stu13
  7. ടേസ്റ്റി ചിക്കൻ പാസ്ത റെഡി …..Enjoy…

chicken macroni main 5