CHANNA KURMA {വെള്ള കടല കുറുമ }

Hi friends….

ഇന്ന് ഞാൻ ഉണ്ടാക്കാൻ പോകുന്നത് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു വെജിറ്റബിൾ കുറുമ ആണ് …ചന്ന കടല കുറുമ    {വെള്ള കടല കുറുമ }channa-kuruma

ഇതു ചപ്പാത്തി വെള്ളയപ്പം ദോശ പൊറോട്ട എല്ലാത്തിന്റെയും കൂടെ കഴിക്കാം വളരെ രുചികരവും ഹെൽത്തിയും ആണ് … അപ്പൊ നമ്മൾക്കു റെസിപ്പിയിലോട്ട് പോവാം …2

How To Make Channa Kurma

channa-kuruma-recipe

ചേരുവകൾ :-

  1. വെള്ള കടല – ഒരു കപ്പ്
  2. ഓയിൽ – അര കപ്പ്
  3. സവാള – ഒന്നു വലുത്
  4. കറി വേപ്പില – രണ്ടു കതിർ
  5. ഇഞ്ചി – ഒരു ചെറിയ കഷ്ണം
  6. വെളുത്തുള്ളി – അല്ലി
  7. പട്ട – ഒരിഞ്ചു കഷ്ണം
  8. ഗ്രാമ്പു – രണ്ടു
  9. ഏലയ്ക്ക – രണ്ട്
  10. മുളകുപൊടി – ഒരു ടീസ്പൂ
  11. മല്ലിപൊടി – അര ടീസ്പൂ
  12. മഞ്ഞൾ പൊടി – ഹാഫ് ടീസ്പൂൺ
  13. കേരറ്റ് അരിഞ്ഞത് – അരകപ്പ്
  14. തക്കാളി അരച്ചത് – അര കപ്പ്
  15. കാട്ടി തേങ്ങാപാൽ – ഒരു കപ്പ്
  16. മല്ലിയില – കുറച്ച്
  17. ഉപ്പ് ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം :-

  1. കടല കഴുകി വൃത്തിയാക്കി എട്ടു മണിക്കൂർ കുതിർത്ത് ഉപ്പും ഒരു നുള്ളു മഞ്ഞൾ പൊടിയും ചേർത്തു കുക്കരിൽ വേവിക്കുകchanna kuruma 1
  2. ചട്ടി ചൂടാവുമ്പോൾ ഓയിൽ ഒഴിച്ചു പട്ട ഗ്രാമ്പു ഏലയ്ക്ക എന്നിവ പൊട്ടിക്കുക ഇതിലേക്ക് അരിഞ്ഞു വെച്ച സവാളയും കറിവേപ്പിലയും ചേർത്തു മൂത്തു വരുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും അരച്ചതും ചേർത്തു മൂപ്പിക്കുകIMG_20160713_070329chana 2stp2
  3. ഇതിലേക്ക് മുളകുപൊടി മല്ലിപൊടി മഞ്ഞൾ പൊടി എന്നിവ ചേർത്തു പച്ചമണം മാറുന്നവരെ വഴറ്റുക ആവശ്യത്തിന് ഉപ്പ് ചേർക്കുകstup3stup 3
  4. കാരറ്റ് അരിഞ്ഞതും തക്കാളി അരച്ചതും ചേർത്തിളക്കി എണ്ണത്തെളിയുമ്പോൾ വേവിച്ച കടല ചേർതിളക്കി തീ കുറച്ചതിനു ശേഷം തേങ്ങാപാൽ ഒഴിക്കുകchana4stap4
  5. മുകളിൽ മല്ലിയില വിതറി തീ ഓഫ് ചെയ്യാം
    നമ്മുടെ ടേസ്റ്റി ആൻഡ് ഹെൽത്തി കുറുമ റെഡി എൻജോയ് ….stup55